ന്യൂഡൽഹി: ഡൽഹിയിലെ ചിലർ തന്നെ ദിവസവും ജാധിപത്യം പഠിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലായ്പ്പോഴും ജനാധിപത്യത്തിന്‍റെ പാഠങ്ങൾ പഠിപ്പിച്ച് അപമാനിക്കാനാണ് അവർ ശ്രമിക്കുന്നത്. അവർക്ക് മുന്നിൽ ജമ്മുകശ്മീരിലെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിനെ ഉയർത്തികാണിക്കുവാൻ താൻ ആഗ്രഹിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജനാധിപത്യത്തെ കുറിച്ച് ക്ലാസെടുക്കുന്നവരുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. അവർ ഭരിക്കുന്ന പുതുച്ചേരിയിൽ സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ തയാറായില്ല. എന്നാൽ, കേന്ദ്രഭരണ പ്രദേശമായി ഒരു വർഷത്തിനകം ജമ്മുകശ്മീരിൽ തെരെഞ്ഞടുപ്പ് നടന്നു. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ജനാധിപത്യം ഇല്ലെന്നായിരുന്നു രാഹുലിന്‍റെ പ്രധാന വിമർശനം. മോദിയെ വിമർശിക്കുന്നത് ആർ.എസ്.എസ് അധ്യക്ഷനായാൽ പോലും രാജ്യദ്രോഹിയാക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.