പശു എന്ന വാക്ക് കേൾക്കുമ്പോൾ ചിലർ പ്രകോപിതരാകും -മോദി

മഥുര: പശു വിഷയത്തിൽ സർക്കാരിനെ ആക്ഷേപിക്കുന്നവർ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദ ി. ഓം, പശു എന്നീ വാക്കുകൾ കേൾക്കുമ്പോൾ ചിലർ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കാണെന്ന് ആക്രോശിക്കുന്നു. ഇത്തരക്കാ ർ രാഷ്ട്രത്തെ നശിപ്പിക്കുകയേയുള്ളൂവെന്ന് മോദി ഉത്തർപ്രദേശിലെ മഥുരയിൽ പറഞ്ഞു. കന്നുകാലികളെ വളർത്തുന്നത് രാജ ്യത്തിൻെറയും കർഷകരുടെയും സമ്പദ്‌വ്യവസ്ഥയെ എത്രമാത്രം സഹായിക്കുന്നുവെന്ന് ഈ ആളുകൾക്ക് മനസ്സിലാകുന്നില്ല- മ ോദി കുറ്റപ്പെടുത്തി.

കന്നുകാലികൾക്കായുള്ള ദേശീയ മൃഗസംരക്ഷണ പദ്ധതിക്ക് തുടക്കമിടാനാണ് പ്രധാനമന്ത്രി മഥുരയിലെത്തിയത്. ഉദ്ഘാടന ശേഷം മോദി പശുക്കളെയും കിടാവിനെയും തലോടി രസിച്ചു. കന്നുകാലികളിലെ കാൽ‌, വായ രോഗം, ബ്രൂസെല്ലോസിസ് എന്നിവ ഇല്ലാതാക്കാനും പ്രതിരോധ കുത്തിവയ്പ്പ് നടത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

12,652 കോടി രൂപ ചെലവിടുന്ന ഈ പദ്ധതിയിലൂടെ 50 കോടി കന്നുകാലികൾക്ക് കാൽ, വായ രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തുകയാണ് ലക്ഷ്യമിടുന്നത്. 3.6 കോടി പെൺ പശുക്കിടാക്കൾക്ക് ബ്രൂസെല്ലോസിസിൻെറ പ്രതിരോധ കുത്തിവയ്പ്പ് നൽകാനും ലക്ഷ്യമിടുന്നു. പദ്ധതിക്ക് കേന്ദ്രസർക്കാർ ആണ് പൂർണമായും ധനസഹായം നൽകുന്നത്. 2025 ഓടെ കന്നുകാലി രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനും 2030 ഓടെ അവയെ ഉന്മൂലനം ചെയ്യാനും പദ്ധതി ലക്ഷ്യമിടുന്നു.

ഗോരഖ്പൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് 70 കുട്ടികൾ മരിച്ച സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാറിനെ പ്രധാനമന്ത്രി ന്യായീകരിച്ചു. മസ്തിഷ്കജ്വരം നിയന്ത്രിക്കുന്നതിനായി ആദിത്യനാഥ് തൻെറ ജീവിതകാലം മുഴുവൻ പോരാടി. പാർലമ​​​െൻറിലും മസ്തിഷ്കജ്വരം ശ്രദ്ധയിൽപ്പെടുത്തി. എന്നിരുന്നാലും കുട്ടികൾ മരിച്ചതിനെ തുടർന്ന് ചില നിക്ഷിപ്ത ആളുകൾ സർക്കാരിനെ കുറ്റപ്പെടുത്തി. എന്നാൽ യോഗി തന്റെ ജോലിയുമായി മുന്നോട്ട് പോകുന്നു.

മഥുരയിലെ കന്നുകാലികൾക്കായി സ്വച്ഛാ ഹേ സേവ, ദേശീയ കൃത്രിമ ബീജസങ്കലന പദ്ധതി എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കന്നുകാലികൾ, ടൂറിസം, റോഡ് നിർമാണം എന്നിവയുമായി ബന്ധപ്പെട്ട 16 പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു. മഥുരയിലെ പ്ലാസ്റ്റിക് മാലിന്യ ശേഖരണക്കാരെയും കൃഷിക്കാരെയും മൃഗഡോക്ടർമാരെയും മോദി സന്ദർശിച്ചു.

Tags:    
News Summary - Some people get irritated when they hear the word cow’, says Narendra Modi in Mathura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.