Posted On
date_range Updated On
date_range ജമ്മുവിൽ ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു: രണ്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടു. സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. ശ്രീനഗറിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള സൗത്ത് കശ്മീർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
പ്രദേശത്ത് സൈന്യവും പൊലീസും സി.ആർ.പി.എഫും സംയുക്തമായാണ് തെരച്ചിൽ നടത്തിയിരുന്നത്. സ്ഥലത്തെ വീട്ടിനുള്ളിൽ ഒളിച്ചിരുന്ന തീവ്രവാദികൾ സൈന്യത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു. അഞ്ചു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ രണ്ട് തീവ്രവാദികളെ വധിച്ചത്.
പുൽവാമ ജില്ലയിലെ ത്രാലിലും തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്തെ വീടുകളിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി സുരക്ഷാ സേനകൾ സംയുക്തമായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.