കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുട്ടലിനിടെ സൈനികന് വീരമൃത്യു. ഇന്നലെ രാത്രിയാണ് ഭീകരരുമായുള്ള വെടിവയ്പിൽ സൈനികൻ വീരമൃത്യു വരിച്ചതെന്ന് സൈന്യം അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് ബാരാമുളള ജില്ലയിലെ സോപോരായില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന സ്ഥലം തകര്‍ക്കുന്നതിനിടെ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.

Tags:    
News Summary - Soldier Dies In Action During Overnight Encounter With Terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.