2013ൽ യുദ്ധവിമാനം തകർന്നത്​ പൈലറ്റി​െൻറ അമിത സമൂഹ മാധ്യമ ഉപയോഗം മൂലം - വ്യോമസേന മേധാവി

ബംഗളൂരു: സമൂഹി മാധ്യമങ്ങളുടെ അമിത ഉപയോഗം മൂലമുണ്ടായ ഉറക്കക്കുറവാണ്​ 2013ലെ വ്യോമസേനയുടെ യുദ്ധവിമാനത്തകർച്ചയിലേക്ക്​ നയിച്ചതെന്ന്​ എയർ ചീഫ്​ മാർഷൽ ബി.എസ്​ ധനോവ. രാത്രി സമയങ്ങളിൽ സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം മൂലം പൈലറ്റുമാർ ആവശ്യത്തിന്​ ഉറങ്ങുന്നില്ല. ഉറക്കക്കുറവ്​ പലപ്പോഴും അപകടങ്ങളുണ്ടാക്കുകയാണ്​. 2013ലെ യുദ്ധ വിമാന തകർച്ച പൈലറ്റി​​​െൻറ ഉറക്കക്കുറവ്​ മൂലമുണ്ടായതാണെന്നും​ ധനോവ പറഞ്ഞു.

40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനിലയിൽ യാത്ര അനുവദിക്കാറില്ല എന്നതിനാൽ പരിശീലന പറക്കലുകൾ നേരത്തെയാണ്​ നടത്തുക. എന്നാൽ എല്ലാവരും രാത്രി വൈകിയും സമൂഹ മാധ്യമങ്ങളിൽ മുഴുകുകയാണ്​. രാവിലെ ആറിന്​ മുമ്പായാണ്​ പലപ്പോഴും പരിശീലനങ്ങൾ ഉണ്ടാവുക. ഇതുമൂലം പൈലറ്റുമാർക്ക്​ വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല- ധനോവ പറഞ്ഞു.

രാജസ്​ഥാനിലെ ഉത്തർലെയിൽ 2013ൽ ഉണ്ടായ യുദ്ധവിമാന തകർച്ച പൈലറ്റ്​ ദിവസങ്ങളായി വേണ്ടത്ര ഉറങ്ങാത്തതുമൂലമാണ് സംഭവിച്ചത്​. ഇത്​ നാം ഇന്ന്​ നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും ധനോവ കൂട്ടിച്ചേർത്തു.

പൈലറ്റുമാർ ആവശ്യത്തിന്​ ഉറങ്ങിയിട്ടുണ്ടെന്ന്​ തിരിച്ചറിയാൻ സാധിക്കുന്ന സംവിധാനം ഏർപ്പെടുത്തണമെന്ന്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ എയറോസ്​പേസ്​ മെഡിസിനോട്​ ധനോവ ആവശ്യപ്പെട്ടു. ​

Tags:    
News Summary - Social Media Addiction Caused Fighter Jet Crash -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.