സ്മൃതി ഇറാനിയുടെ 'ലേഡി മെമ്പർ' പരാമർശത്തിനെതിരെ പാർലമെന്റിൽ തർക്കം

പാർലമെന്റ് അംഗത്തെ 'ലേഡി മെമ്പർ' എന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അഭിസംബോധന ചെയ്തതിനെതിരെ സഭയിൽ തർക്കം. ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ വൈ.എസ്.ആർ.സി.പിയുടെ ഗീത വിശ്വനാഥ് വംഗയെയാണ് വനിതാ അംഗം എന്ന് സ്മൃതി വിളിച്ചത്.

ഇറാനിക്കെതിരെ കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിയും തൃണമൂൽ കോൺഗ്രസിന്റെ സൗഗത റേയും എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ഒരു വനിതാ പാർലമെന്റ് അംഗത്തെ എന്തുകൊണ്ട് സ്ത്രീ എന്ന് അഭിസംബോധന ചെയ്യാൻ കഴിയില്ലെന്ന് അവർ ചോദിച്ചു. താൻ പറഞ്ഞതിൽ അൺപാർലമെന്ററി ആയിട്ട് ഒന്നുമില്ലെന്നും ഒരു വനിതാ അംഗത്തെ ലേഡി എന്ന് പരാമർശിക്കുന്നത് തെറ്റല്ലെന്നും ഇറാനി പറഞ്ഞു.

മന്ത്രി അവരെ "ബഹുമാനപ്പെട്ട അംഗം" എന്ന് അഭിസംബോധന ചെയ്യണമായിരുന്നുവെന്നാണ് പ്രതിപക്ഷ ​അംഗങ്ങൾ ആവശ്യ​പ്പെട്ടത്. 

Tags:    
News Summary - Smriti Irani's "Lady Member" Address To MP Sparks Debate In Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.