ദീപിക പദുകോണിൻെറ രാഷ്​ട്രീയമെന്താണെന്ന്​ അറിയാം -സ്​മൃതി ഇറാനി

ന്യൂഡൽഹി: ദീപിക പദുകോണിൻെറ രാഷ്​ട്രീയമെന്താണെന്ന്​ തനിക്ക്​ അറിയാമെന്ന്​ കേന്ദ്രമന്ത്രി സ്​മൃതി ഇറാനി. 2011 മുതൽ അവർ കോൺഗ്രസിനെയാണ്​ പിന്തുണച്ചിരുന്നതെന്നും സ്​മൃതി പറഞ്ഞു. 2011ൽ രാഹുൽ ഗാന്ധിയെ പിന്തുണച്ചുള്ള ദീപിക പദ ുകോണിൻെറ അഭിമുഖം ചൂണ്ടിക്കാട്ടിയായിരുന്നു സ്​മൃതി ഇറാനിയുടെ പ്രസ്​താവന.​

നിങ്ങളുടെ നിലപാടെന്താണെന്ന്​ വാർത്ത വായിക്കുന്ന എല്ലാവർക്കും മനസിലാകും. സി.ആർ.പി.എഫ്​ ജവാൻമാർ കൊല്ലപ്പെടു​​േമ്പാൾ അത്​ ആഘോഷിക്കുന്നവർക്കൊപ്പമാണ്​ നിങ്ങ​ളുള്ളത്​. ദീപികയുടെ രാഷ്​ട്രീയ ചായ്​വ്​ അറിഞ്ഞതിനേക്കാൾ അപ്പുറം മറ്റെന്തൊണുള്ളതെന്ന്​ അറിയാൻ താൽപര്യമുണ്ട്​. ജെ.എൻ.യുവിൽ പോകാനുള്ള അവരുടെ അവകാശത്തെ തടയാനാവില്ല. ഭാരതം ഛിന്നഭിന്നമാവുമെന്ന്​ വിളിക്കുന്നവർക്കൊപ്പമാണ്​ ദീപികയുള്ളത്​. അതിനുള്ള സ്വാതന്ത്ര്യവും അവർക്കുണ്ടെന്ന്​ സ്​മൃതി ഇറാനി പറഞ്ഞു.

​പ്രത്യയശാസ്​ത്രപരമായി എതിർപ്പുള്ള പെൺകുട്ടികളെ മർദ്ദിക്കുന്നവർക്കൊപ്പമാണ്​ ദീപിക നിലകൊള്ളുന്നത്​. അത്​ അവരുടെ സ്വാതന്ത്ര്യമാണെന്നും സ്​മൃതി ഇറാനി കൂട്ടിച്ചേർത്തു. പുതിയ ചിത്രം ചപാകിൻെറ പ്രചരാണത്തിനായി ഡൽഹിയിലെത്തിയ ദീപിക പദുകോൺ ജെ.എൻ.യു സന്ദർശിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാക്കൾ പ്രതിഷേധവുമായി എത്തുകയും ചെയ്​തിരുന്നു.

Tags:    
News Summary - Smriti Irani Taunts Deepika Padukone: "Political Affiliation Known In-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.