ന്യഡൽഹി: പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ രാഹുൽ ഗാന്ധി എം.പിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സഭ നടപടികൾ തടസ്സപ്പെടുന്നതിന്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധിക്കാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. എല്ലായ്പ്പോഴും പാർലമെന്റ് നടപടികളെ നിന്ദിക്കുകയാണ് രാഹുൽ ഗാന്ധി.
ഒരിക്കൽ പോലും അദ്ദേഹം പാർലമെന്റിൽ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. പാർലമെന്റിൽ 40 ശതമാനത്തിൽ താഴെയാണ് രാഹുലിന്റെ ഹാജർ. രാഷ്ട്രീയമായി യാതൊരു ഉപകാരവുമില്ലാത്ത ആ വ്യക്തി പാർലമെന്റിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്നത് ഉറപ്പാക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.
തുടർച്ചയായ രണ്ടാംദിവസവും പ്രതിപക്ഷ ബഹളം മൂലം പാർലമെന്റ് സമ്മേളനം തടസ്സപ്പെട്ടിരുന്നു. ആദ്യദിവസം വിലക്കയറ്റം, അഗ്നിപഥ് പദ്ധതി എന്നിവ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക്സഭയിലും രാജ്യസഭയിലും നടുത്തളത്തിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.