സ്​മൃതി ഇറാനിയുടെ വിശ്വസ്​തൻ വെടിയേറ്റ്​ മരിച്ചു

ന്യൂഡൽഹി: ബി.ജെ.പി നേതാവ്​ സ്​മൃതി ഇറാനിയുടെ വിശ്വസ്​തൻ ​ശനിയാഴ്​ച രാത്രി വെടിയേറ്റ്​ മരിച്ചു. ബറൗലിയ ഗ്രാമത് തിലാണ്​ സംഭവം. മുൻ ഗ്രാമത്തലവനായ സുരേന്ദ്ര സിങ്ങാണ്​ കൊല്ലപ്പെട്ടത്​.

സുരേന്ദ്ര സിങ്ങിനെ ലഖ്​നോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെടിവെച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന്​ പൊലീസ്​ അറിയിച്ചു.

കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ വിവാദങ്ങളിലുൾപ്പെട്ട ​ഗ്രാമമായിരുന്നു ബറൗലിയ. രാഹുൽ ഗാന്ധിയെ അപമാനിക്കാനായി സ്​മൃതി ഇറാനി ഗ്രാമവാസികൾക്ക്​ ചെരിപ്പ്​ നൽകിയെന്ന ആരോപണം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉയർത്തിയിരുന്നു. സുരേന്ദ്ര സിങ്ങാണ്​ ചെരിപ്പ്​ വിതരണത്തിന്​ പിന്നിൽ പ്രവർത്തിച്ചതെന്നും ആരോപണമുണ്ടായിരുന്നു.

Tags:    
News Summary - Smriti Irani close aide shot at in Amethi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.