Posted On
date_range Updated On
date_range ആറ് മാസത്തിന് ശേഷം ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണം 300ൽ താഴെ
ന്യൂഡൽഹി: ആറ് മാസത്തിന് ശേഷം ഇതാദ്യമായി ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഒരു ദിവസം മരിച്ചവരുടെ എണ്ണം 300ൽ താഴെയെത്തി. 251 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. 22,273 പേർക്ക് പുതുതായി രോഗം ബാധിച്ചു.
1,01,69,118 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് ബാധിച്ചത്. 1,47,343 പേർ രോഗം ബാധിച്ച് മരിച്ചു. 97,40,108 പേർക്ക് രോഗമുക്തിയുണ്ടായി. 95.78 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 1.45 ശതമാനത്തിലും തുടരുന്നു.
അതേസമയം, കോവിഡ് ബാധിച്ച് ചികിൽസയിലുള്ളവരുടെ എണ്ണം ഇപ്പോഴും മൂന്ന് ലക്ഷത്തിൽ താഴെ തുടരുകയാണ്. 2,81,667 പേരാണ് രോഗം ബാധിച്ച് നിലവിൽ ചികിൽസയിലുള്ളത്. ഡിസംബർ 19നാണ് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.