സെക്യൂരിറ്റിയുടെ കണ്ണിൽ മുളകുപൊടി വിതറി നിരീക്ഷണകേന്ദ്രത്തിൽനിന്നും രക്ഷപ്പെട്ടത് ആറ് കുട്ടികൾ

ഭോപാൽ: സെക്യൂരിറ്റിയുടെ കണ്ണിൽ മുളകുപൊടി വിതറി ആറ് കുട്ടികൾ നിരീക്ഷണ കേന്ദ്രത്തിൽനിന്നും രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഉജ്ജയിനിൽ മലാൻവാസയിലാണ് സംഭവം.

പൊലീസ് അന്വേഷണത്തിൽ മൂന്ന് കുട്ടികളെ കണ്ടെത്തി കേന്ദ്രത്തിൽ തിരികെ എത്തിച്ചു. രാത്രിയാണ് കുട്ടികൾ ഓടിപ്പോയത്. രണ്ട് കുട്ടികളെ രാത്രി തന്നെയും മൂന്നാമനെ രാവിലെയോടെയും കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

മറ്റു മൂന്ന് കുട്ടികൾക്കായുള്ള അന്വേഷണം തുടരുകയാണ്. ദേവാസ് ജില്ലയിൽനിന്നുള്ളവരാണ് കുട്ടികൾ.

ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇവരെ നിരീക്ഷണ കേന്ദ്രത്തിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Six minors escape observation center after putting chilli in guards eyes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.