അസമിൽ ആനക്കൊമ്പുകളുമായി രണ്ടുപേർ പിടിയിൽ

ന്യൂഡൽഹി: അസമിലെ ഗുവാഹത്തി റെയിൽവേ സ്​റ്റേഷനിൽ 35 ലക്ഷം രൂപ വില മതിക്കുന്ന ആറു കിലോ ആനക്കൊമ്പുകളുമായി രണ്ടു പേർ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ സുരാജ്​ കുമാർ ദാസ്​, അസമിലെ ഹൊജായ്​ സ്വദേശി മുഹമ്മദ്​ ബദറുൽ ഹുസൈൻ എന്നിവരാണ്​ ഡയറക്​ടറേറ്റ്​ ഒാഫ്​ റവന്യു ഇൻറലിജൻസ് (ഡി.ആർ.​െഎ) നടത്തിയ പരിേശാധനയിൽ പിടിയിലായത്​.

നേപ്പാളിലേക്ക്​ കടത്താനായി കൊണ്ടു വന്ന 24 കഷണം ആനക്കൊമ്പുകളാണ്​ പിടികൂടിയത്​. ബദറുൽ ഹുസൈനിൽ നിന്ന്​ സുരാജ്​ കുമാർ ആനക്കൊമ്പ് അടങ്ങിയ പാക്കേജ്​ കൈപ്പറ്റുമ്പോഴാണ്​ ഇരുവരും പിടിയിലായത്​. ഇതിലൊരാൾ റെയിൽവേയിൽ കരാർ ജോലിക്കാരനാണ്​. 

പ്രായപൂർത്തിയായതും അതിൽ തൊട്ടുതാഴെ പ്രായമുള്ളതുമായ അഞ്ച്​ ആനകളെ കൊന്നിട്ടാണ്​ ആനക്കൊമ്പുകൾ പ്രതികൾ ശേഖരിച്ചതെന്ന്​ വന്യജീവി വകുപ്പ് ഉദ്യോഗസ്​ഥർ സ്​ഥിരീകരിച്ചു. ഡി.ആർ.​െഎയുടെ ഒാപറേഷൻ ജംബോയുടെ ഭാഗമായാണ്​ നടപടി.

Tags:    
News Summary - Six Kilogram Ivory Seized in Guwahati Railway Station; Two People Arrested -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.