ഭൂരിപക്ഷമുണ്ട്​; സർക്കാർ രൂപീകരിക്കുമെന്ന്​ ശരത്​ പവാർ

മുംബൈ: മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം സേന-കോൺഗ്രസ്​-എൻ.സി.പി സഖ്യത്തിനുണ്ടെന്ന്​ ശരത്​ പവാർ. 170 അംഗങ്ങൾ സഖ്യത്തെ പിന്തുണക്കും. അജിത്​ പവാർ പാർട്ടി അച്ചടക്കം ലംഘിച്ചിരിക്കുകയാണ്​. എൻ.സി.പിയുടെ ഒരു പ്ര വർത്ത​കനോ നേതാവോ പോലും ബി.ജെ.പി-എൻ.സി.പി സഖ്യത്തെ അനുകൂലിക്കുന്നില്ലെന്നും​ അദ്ദേഹം പറഞ്ഞു. എൻ.സി.പി-ശിവസേന ന േതാക്കളുടെ സംയുക്​ത വാർത്താസമ്മേളനത്തിലാണ്​ അദ്ദേഹത്തി​​െൻറ പ്രതികരണം. കോൺഗ്രസ്​ വാർത്താ സമ്മേളനത്തിൽ പ​ങ്കെടുത്തില്ല.

ഇന്ന്​ വൈകീട്ട്​ നടക്കുന്ന എൻ.സി.പി പാർട്ടിയോഗത്തിൽ പുതിയ പാർലമ​െൻററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കും. അജിത്​ പവാറിനൊപ്പം സത്യപ്രതിജ്ഞ ചടങ്ങിന്​ പോയ എം.എൽ.എമാർ ഇപ്പോഴും പാർട്ടിക്കൊപ്പമുണ്ടെന്നും ശരത്​ പവാർ അവകാശപ്പെട്ടു. 11 എം.എൽ.എമാർ രാജ്​ഭവനിൽ അജിത്​ പവാറിനൊപ്പം പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ 11 എം.എൽ.എമാരാണ്​ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുക്കുന്നതെന്നും ശരത്​ പവാർ വ്യക്​തമാക്കി.

മഹാരാഷ്​ട്ര നാടകീയ നീക്കങ്ങൾക്കാണ് ഇന്ന്​​​ സാക്ഷ്യം വഹിച്ചത്​. സർക്കാറുണ്ടാക്കാൻ ഗവർണറെ കാണാൻ സേന-എൻ.സി.പി-കോൺഗ്രസ് പാർട്ടികൾ​ തീരുമാനിച്ചതിന്​ പിന്നാലെ ബി.ജെ.പി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്​നാവിസ്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുക്കുകയായിരുന്നു.

Tags:    
News Summary - sivasena-NCP Press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.