ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ല- യെച്ചൂരി

ന്യൂഡൽഹി: പശ്​ചിമബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസു മായി സീറ്റ്​ ചർച്ച നടത്തിയിട്ടില്ല. എന്നാൽ, തൃണമൂൽ, ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുമെന്നും സീതാറാം യ െച്ചൂരി പറഞ്ഞു.

ബി.ജെ.പിയേയും തൃണമൂലിനെയും തോൽപ്പിക്കുകയാണ്​ പാർട്ടിയുടെ ലക്ഷ്യം. സഖ്യങ്ങളെ സംബന്ധിച്ച്​ ഇപ്പോൾ ചർച്ചകൾ നടത്തിയിട്ടില്ല. അടവുനയം സംസ്ഥാന അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും യെച്ചൂരി വ്യക്​തമാക്കി. സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യതക്ക്​ മുഖ്യ പരിഗണന നൽകും. തൊഴിലില്ലായ്​മ മുഖ്യ വിഷയമാക്കി ഉയർത്തികൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

പശ്​ചിമബംഗാളിൽ സി.പി.എമ്മുമായി തെരഞ്ഞെടുപ്പ്​ ധാരണക്ക് തയാറെന്ന്​​ കോൺഗ്രസ് വ്യക്​തമാക്കിയിരുന്നു​. സഖ്യസാധ്യത നില നിൽക്കുന്നുവെന്ന്​ പശ്​ചിമബംഗാൾ പി.സി.സി അധ്യക്ഷൻ സോമേന്ദ്രനാഥ്​ മിത്ര പറഞ്ഞു. എന്നാൽ, തൃണമൂലുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം വ്യക്​തമാക്കി

Tags:    
News Summary - Sitharam yechuri press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.