ആദ്യഘട്ട വോട്ടെടുപ്പിൽ വൻ കൃത്രിമം നടന്നു- യെച്ചൂരി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ വൻ കൃത്രിമം നടന്നതായി സി.പി.എം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരി. ബം​ഗാളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെസ്റ്റ് ബം​ഗാൾ, ത്രിപുര എന്നീ സംസ്ഥാനങ് ങളിൽ വൻ കൃത്രിമം നടന്നു.

ത്രിപുരയിൽ പോളിങ് കേന്ദ്രങ്ങളിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയ ും ചെയ്തു. മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അം​ഗമാണെങ്കിൽ മർദ്ദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഇതിനെതിരെ നടപടി എടുക്കണം-യെച്ചൂരി പറഞ്ഞു. ആന്ധ്രപ്രദേശിൽ ഉച്ചക്ക് രണ്ടോ മൂന്നോ മണിക്കാണ് വോട്ടിങ് ആരംഭിച്ചത്. അത് പുലർച്ചവരെ തുടർന്നു. യന്ത്രങ്ങൾ തകരാറിലായത് അപ്രതീക്ഷിതമാണ്.

കൃത്രിമത്വം തുടരുകയാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടും. ഇക്കാര്യത്തിൽ തങ്ങളുടെ പരാതികൾ ഉന്നയിക്കുന്നതിന് ഇടതുപക്ഷ നേതാക്കൾ കമീഷനുമായി തിങ്കളാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുമെന്നും യെച്ചൂരി അറിയിച്ചു.

Tags:    
News Summary - sitaram yechury- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.