മുസ്‍ലിംകളായത് കൊണ്ടാണ് റോഹിങ്ക്യൻ വംശജരെ തീവ്രവാദികളാക്കുന്നത്: യെച്ചൂരി

ന്യൂഡൽഹി: റോഹിങ്ക്യൻ വംശജർ മുസ്‍ലിംകളായത് കൊണ്ടാണ് കേന്ദ്ര സർക്കാർ അവരെ തീവ്രവാദികളായി മുദ്രകുത്തുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുക്കളെയും മുസ്‍ലിംകളെയും ചേരിതിരിച്ചുള്ള വർഗീയതയാണ് കേന്ദ്രത്തിന്‍റെ രാഷ്ട്രീയമെന്നും യെച്ചൂരി പറഞ്ഞു. സി.പി.എം സംഘടിപ്പിച്ച സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെ ഇടത് പാർട്ടികളുടെ സമ്മേളത്തിന്‍റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെട്രോളിന്‍റെ പേരിൽ ലഭിക്കുന്ന അധിക വരുമാനം പ്രധാനമന്ത്രിയുടെ വമ്പൻ പരസ്യങ്ങളായി മാധ്യമങ്ങളിലൂടെ നൽകുകയാണ്. ഇക്കാര്യത്തിൽ മാധ്യമങ്ങൾ യാഥാർഥ്യം ജനങ്ങളോട് പറയണമെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങളോട് പൊരുത്തപ്പെടാൻ സംസ്ഥാനത്തിനാകില്ലെന്ന് സമ്മേളനത്തിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് നയം നടപ്പാക്കുമ്പോൾ അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്‍റേതെന്നും പിണറായി പറഞ്ഞു.

ഒക്ടോബർ വിപ്ലവത്തിന്‍റെ നൂറാം വാർഷികാചരണത്തിന്റെ ഭാഗമായാണ് സി.പി.എം നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിച്ചത്. രണ്ട് ദിവസമായി നടന്ന സമ്മേളനത്തിൽ ഇന്ത്യയെക്കൂടാതെ മറ്റ് നാല് രാഷ്ട്രങ്ങളിൽ നിന്നുള്ള ഇടതു പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. റെഡ് വളണ്ടിയർ പരേഡോടുകൂടിയാണ് സമ്മേളനം സമാപിച്ചത്.

Tags:    
News Summary - Sitaram Yechuri-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.