സൊനാലി ഫോഗട്ടും സഹോദരി രമൺ ഫോഗട്ടും

'മരിക്കുന്നതിന് തലേദിവസം സൊ​നാ​ലി വിളിച്ചു, എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു'; വെളിപ്പെടുത്തലുമായി സഹോദരി

പട്ന: ഹ​രി​യാ​ന​യി​ലെ ബി.​ജെ.​പി നേ​താ​വും ന​ടി​യു​മാ​യ ​​​​സൊ​നാ​ലി ഫോ​ഗ​ട്ടിന്‍റെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം രംഗത്ത്. ഹൃദയാഘാതം മൂലമാണ് സൊ​നാ​ലി മരിച്ചതെന്ന് അംഗീകരിക്കാൻ കുടുംബം തയാറല്ലെന്ന് സഹോദരിമാരായ റൂപേഷ് ഫോ​ഗ​ട്ടും രമൺ ഫോ​ഗ​ട്ടും വാർത്താ ഏജൻസി എ.എൻ.എയോട് പറഞ്ഞു.

മരിക്കുന്നതിന് തലേദിവസം വൈകുന്നേരം സൊനാലി തന്നെ വിളിച്ചു. അവൾ വാട്ട്‌സ്ആപ്പിൽ സംസാരിക്കണമെന്നും എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു..., അവൾ കോൾ കട്ട് ചെയ്തെന്നും പിന്നീട് എടുത്തില്ലെന്നും മറ്റൊരു സഹോദരി റൂപേഷ് ഫോ​ഗ​ട്ട് വ്യക്തമാക്കി.

സഹോദരിക്ക് ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയില്ല. അവൾ വളരെ ഫിറ്റായിരുന്നു. ആരോഗ്യപരമായ യാതൊരു പ്രശ്നങ്ങളും സഹോദരിയെ അലട്ടിയിരുന്നില്ലെന്നും മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും സഹോദരിയായ രമൺ ഫോ​ഗ​ട്ട് ആവശ്യപ്പെട്ടു.

ഹ​രി​യാ​ന​യി​ലെ ബി.​ജെ.​പി നേ​താ​വും ന​ടി​യു​മാ​യ ​​​​സൊ​നാ​ലി ഫോ​ഗ​ട്ട് (42) ഗോ​വ​യി​ൽവെച്ചാണ് മരിച്ചത്. ഗോ​വ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​​നെ​ത്തി​യ സൊ​നാ​ലി​ക്ക് തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​ഞ്ജു​ന​യി​ലെ ഹോ​ട്ട​ലി​ൽ​​ വെ​ച്ച് ശാ​രീ​രി​കാ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും മ​രി​ച്ചു.

ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എന്നാൽ, അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. നേരത്തെ, ഭ​ക്ഷ​ണ​ത്തി​ൽ എ​ന്തോ ക​ല​ർ​ത്തി​യ​താ​യി സൊ​നാ​ലി​യു​ടെ സ​ഹോ​ദ​രി ആ​രോ​പി​ച്ചിരുന്നെങ്കിലും ഗോ​വ​യി​ലെ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ഷേ​ധി​ച്ചു.

സോനാലിയുടെ ഭർത്താവ് സ​ഞ്ജ​യ് ഫോ​ഗ​ട്ടിനെ ആറു വർഷംമുമ്പ് സ്വന്തം ഫാംഹൗസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സോനാലിയുടെ മരണവും അതുപോലെ ഞെട്ടലും ദുരൂഹതയുമൊക്കെ ഉയർത്തുന്നതായി.

ദരിദ്രമായ കർഷക കുടുംബത്തിലായിരുന്നു സോനാലിയുടെ ജനനം. 2006ൽ ഹിസാർ ദൂരദർശനിൽ അവതാരകയായാണ് സോനാലി ആദ്യം കാമറക്ക് മുന്നിലെത്തിയത്. 2008ൽ ബി.ജെ.പിയിൽ ചേർന്നു. 'ടി​ക് ടോ​ക്കി'​ൽ സ​ജീ​വ​മാ​യി​രു​ന്ന സൊ​നാ​ലി, 'ബി​ഗ്ബോ​സ്' റി​യാ​ലി​റ്റി ഷോ​യി​ലും പ​​​ങ്കെ​ടു​ത്തി​രു​ന്നു. 2019ലെ ​നി​യ​മ​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ൽ ആ​ദം​പു​രി​ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Tags:    
News Summary - Sisters React to Sonali Phogat death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.