മദ്രാസ് ഹൈകോടതി
ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) താൽക്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗ തീരുമാനപ്രകാരം സുപ്രീംകോടതിയെ സമീപിച്ചതോടെ എസ്.ഐ.ആറിനെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ മദ്രാസ് ഹൈകോടതിയിൽ.
ചെന്നൈയിലെ താംബരം, ടി നഗർ മണ്ഡലങ്ങളിലെ വോട്ടർ പട്ടിക പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ മുൻ എം.എൽ.എയായ ബി. സത്യനാരായണ സമർപ്പിച്ച ഹരജി തിങ്കളാഴ്ച പരിഗണിക്കവെയാണ് തമിഴ്നാട്ടിൽ എസ്.ഐ.ആർ നടപടിക്രമങ്ങൾ നവംബർ നാലിന് തുടങ്ങുകയാണെന്നും വീടുതോറും പരിശോധന നടത്തി പുതിയ വോട്ടർപട്ടികക്ക് രൂപം നൽകുകയാണ് ലക്ഷ്യമെന്നും കമീഷന്റെ സ്റ്റാൻഡിങ് കോൺസൽ നിരഞ്ജൻ രാജഗോപാലൻ മദ്രാസ് ഹൈകോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.