സിന്ധ് പഞ്ചാബ് ഹോട്ടൽ ഉടമ പപ്പി സിങ് അന്തരിച്ചു

ദുബൈ: പ്രമുഖ പാചക വിദഗ്ധനും ഹോട്ടൽ ഉടമയുമായ പപ്പി സിങ്ങെന്ന സർദാർ ഗുർവിന്ദർ സിങ് (67) അന്തരിച്ചു. 45 വർഷത്തിലധികമായി ബർദുബൈയിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ ഇന്ത്യൻ ഹോട്ടലായ സിന്ധ് പഞ്ചാബിന്‍റെ ഉടമയാണ്.

ഇദ്ദേഹത്തിന്‍റെ അന്ത്യം ബുധനാഴ്ചയായിരുന്നുവെന്ന് മകനും പട്യാല ഹൗസ് ഹോട്ടൽ ശൃംഖലയുടെ ഉടമയുമായ പർവിന്ദർ സിങ് അർനേജ് പറഞ്ഞു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ജബൽ അലിയിലെ ശ്മശാനത്തിൽ നടന്നു.

1977ൽ ബർദുബൈയിലാണ് പപ്പി സിങ് സിന്ധ് പഞ്ചാബ് റസ്റ്റാറന്റിന് തുടക്കം കുറിക്കുന്നത്. റമദാനായതിനാൽ സർക്കാറിന്‍റെ പ്രത്യേക അനുമതിയോടെ കർട്ടനിട്ടായിരുന്നു ഹോട്ടലിൽ ഭക്ഷണം വിളമ്പിയിരുന്നത്. തന്‍റെ സൗമ്യമായ പെരുമാറ്റം കൊണ്ട് വൈകാതെ തന്നെ അദ്ദേഹം ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട പപ്പി സിങ്ങായി മാറി.

ഇന്ത്യയിൽനിന്ന് സന്ദർശനത്തിനെത്തുന്ന പ്രശസ്ത ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളുടെയും രാഷ്ട്രീയ പ്രമുഖരുടെയും സ്ഥിരം സന്ദർശന സ്ഥലം കൂടിയായതോടെയാണ് സിന്ധ് പഞ്ചാബ് ഹോട്ടൽ പ്രശസ്തിയിലേക്കുയർന്നത്. ഭാര്യ: ഹർനിന്ദർ സിങ് കൗർ. മകൾ ഗിനി.

Tags:    
News Summary - Sindh Punjab hotel owner Papi Singh passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.