ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത സിം കാർഡുകൾ റദ്ദാക്കും

ന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പറുകൾ റദ്ദാക്കുമെന്ന്​ റിപ്പോർട്ട്​. 2018 ഫെബ്രുവരി മാസത്തിന്​ മുമ്പ്​ ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത സിം കാർഡുകൾ റദ്ദാക്കുമെന്നാണ്​ സൂചന.

ഇൗ വർഷം ഫെബ്രുവരിയിലാണ്​ മൊബൈൽ ഫോൺ നമ്പറുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ്​ സുപ്രീംകോടതി പുറത്തിറക്കിയത്​​.ഒരു വർഷത്തിനകം ആധാർ കാർഡ്​ സിം കാർഡുമായി ബന്ധിപ്പിക്കാനായിരുന്നു കോടതി നൽകിയ നിർദേശം. രാജ്യസുരക്ഷ ഉറപ്പാക്കാനാണ്​ ഇത്തരമൊരു ഉത്തരവ്​ സുപ്രീംകോടതിയിൽ നിന്ന്​ ഉണ്ടായത്​.

മൊബൈൽ കമ്പനികൾ ശേഖരിക്കുന്ന ബയോമെട്രിക്​ വിവരങ്ങൾ യു.​െഎ.ഡി.എ.​െഎക്ക്​ നൽകാനാണ്​ കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം. ഇത്തരം വിവരങ്ങൾ മൊബൈൽ സേവനദാതാവ്​ ശേഖരിച്ചാൽ മൂന്ന്​ വർഷം വരെ തടവ്​ ലഭിക്കാവുന്ന കുറ്റമായിരിക്കും. ആധാർ ആക്​ട്​ അനുസരിച്ചായിരിക്കും ശിക്ഷ ലഭിക്കുക.

Tags:    
News Summary - SIM Cards Not Linked To Aadhaar To Be Deactivated-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.