Posted On
date_range Updated On
date_range അമേരിക്കയില്‍ സിഖ് വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു
സാന്‍ഫ്രാന്‍സിസ്കോ: കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജനായ സിഖ് വിദ്യാര്‍ഥി വെടിയേറ്റു മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍റര്‍കം സ്കൂളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥി ഗുര്‍ണൂര്‍ സിങ് നഹല്‍ (17) കഴിഞ്ഞ ആഴ്ച ജോലി കഴിഞ്ഞ് കാന്‍റിന്‍സ്കിയിലെ വീട്ടിലത്തെിയപ്പോഴാണ് വെടിയേറ്റത്. ശബ്ദം കേട്ട് നോക്കിയ നഹലിന്‍െറ മുത്തശ്ശി വീടിന്‍െറ പോര്‍ച്ചില്‍ വെടിയേറ്റു കിടക്കുന്ന നഹലിനെയാണ് കണ്ടത്. ആക്രമണത്തിന്‍െറ കാരണം അറിയില്ളെന്ന് നഹലിന്‍െറ അമ്മാവന്‍ തെജിന്ദര്‍ജിത് സിങ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.