ജനാധിപത്യം നിലനിൽക്കാൻ ശബ്​ദമുയർത്തുക തന്നെ വേണം - യശ്വന്ത്​ സിൻഹ

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്​ജിമാർ പറഞ്ഞത്​ ശ്രദ്ധിക്കേണ്ടത്​ നമ്മുടെ ബാധ്യതയാണെന്ന്​ ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിൻഹ. മുതിർന്ന ജഡ്​ജിമാർ പരസ്യമായി ജന​ങ്ങളോട്​ കാര്യങ്ങൾ വിവരിക്കു​േമ്പാൾ അതെങ്ങനെ സുപ്രീംകോടതിയുടെ ആഭ്യന്തര കാര്യമാകു​െമന്ന്​ സിൻഹ ചോദിച്ചു. 

ഇത്​ ഗൗരവമുള്ള വിഷയമാണ്​. രാജ്യത്തി​​​െൻറയും ജനാധിപത്യത്തി​​​െൻറയും ഭാവി സംരക്ഷിക്കപ്പെടണമെന്ന്​ ആഗ്രഹിക്കുന്നവർ ശബ്​ദമുയർത്തുക തന്നെ വേണം. ഭയം മൂലമാണ്​ ജനങ്ങൾ ഒന്നും പറയാതിരിക്കുന്നതെന്നും സിൻഹ പറഞ്ഞു. 

സുപ്രീം കോടതിയിലെ പ്രതിസന്ധി അവരുടെ ആഭ്യന്തരകാര്യമാണെന്നും ഇത്​ ഉപയോഗിച്ച്​  ​േകാൺഗ്രസ്​ രാഷ്​ട്രീയം കളിക്കുകയാണെന്നും നേരത്തെ ബി.ജെ.പി പറഞ്ഞിരുന്നു.  ജഡ്​ജിമാർ ഉന്നയിച്ച വിഷയം സുപ്രീം കോടതിയി​െല മുഴുവൻ ജഡ്​ജിമാരും ചേർന്നിരുന്ന്​ ചർച്ച ചെയ്യണമെന്നും ലോയ കേസ്​ മുതിർന്ന ജഡ്​ജിമാരുടെ ബെഞ്ചിന്​ കൈമാറണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു ബി.ജെ.പിയു​െട വിമർശനം. 

മുതിർന്ന കേന്ദ്ര മന്ത്രിമാർ വിഷയത്തെ കുറിച്ച്​ മൗനമവലംബിക്കുന്നത്​ അവരു​െട സ്​ഥാനം നഷ്​ടപ്പെടുമെന്ന ഭയത്താലാണ്​. സർക്കാർ ഇൗ വിഷയത്തിലിടപെടണമെന്നല്ല, അത്​ സുപ്രീം കോടതിക്ക്​ വിടണം. എന്നാൽ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന്​ സർക്കാർ അതി​​​െൻറ പങ്ക്​ വഹിക്കണം. ജനാധിപത്യം അപകടത്തിലാണെങ്കിൽ ആ ഭീഷണിക്കെതി​രെ നിൽക്കാൻ സർക്കാറിന്​ ഉത്തരവാദിത്തമുണ്ടെന്നും സിൻഹ പറഞ്ഞു. 

പാർല​െമൻറ്​ സമ്മേളനത്തി​​​െൻറ ​ദൈർഘ്യം കുറച്ചതിനെയും സിൻഹ വിമർശിച്ചു. ഇത്ര ചെറിയ ശീതകാല സമ്മേളനം താൻ കണ്ടിട്ടില്ല. ഒരു സംസ്​ഥാനത്തെ തെരഞ്ഞെടുപ്പിനായി പാർല​െമൻറ്​ സമ്മേളനം വെട്ടിച്ചുരുക്കുന്നത്​ ശരിയല്ല. ഇത്​ ചർച്ചകൾക്കുള്ള അവസരമാണ്​ നഷ്​ടപ്പെടുത്തുക എന്ന്​ അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി കുത്തഴിഞ്ഞ അവസ്​ഥയിലാണ്​. ജനാധിപത്യം അപകടത്തിലും. ഇന്ത്യയുടെ പാർലമ​​െൻറ്​ എവിടെപ്പോയിയെന്നും അദ്ദേഹം ചോദിച്ചു. 

Tags:    
News Summary - Should Raise voice for Democracy Says Yashwant Sinha - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.