ബി.ജെ.പി നേതാവി​െൻറ വീട്ടിൽ നിന്നും കണ്ടെത്തിയ വെടിയുണ്ടയുടെ പാടുകൾ

ജമ്മുകശ്​മീരിൽ ബി.ജെ.പി നേതാവി​െൻറ വീടിന്​ സമീപം വെടിവെപ്പ്; സൈന്യം തെരച്ചിൽ തുടങ്ങി

ശ്രീനഗർ: ജമ്മുകശ്​മീരിൽ ബി.ജെ.പി നേതാവി​െൻറ വീടിന്​ സമീപം വെടിവെപ്പ്​. പൂഞ്ച്​ ജില്ലയിലെ മെന്ദർ സബ്​ ഡിവിഷന്​ കീഴിലെ ബാലക്കോട്ട്​ മേഖലയിലാണ്​ വെടിവെപ്പുണ്ടായത്​. വിവരത്തെ തുടർന്ന്​ സൈന്യം തെരച്ചിൽ ആരംഭിച്ചു.

ഞായറാഴ്​ച പുലർച്ചെ മൂന്നരയോടെ അഞ്ച്​ തവണ വെടി​യൊച്ച കേട്ടുവെന്നാണ്​ സാക്ഷിമൊഴി. ബി.ജെ.പി നേതാവി​െൻറ വീട്ടിൽ നിന്നും ബുള്ളറ്റി​െൻറ പാടുകളും കണ്ടെത്തിയിട്ടുണ്ട്​. ബി.ജെ.പി നേതാവി​െൻറ സുരക്ഷാ ഉദ്യോഗസ്ഥൻ തിരിച്ച്​ വെടിവെച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

വെടിവെപ്പുണ്ടായെന്ന വിവരത്തെ തുടർന്ന്​ സൈന്യവും ​െപാലീസും ചേർന്ന്​ സംയുക്​ത തെരച്ചിലാരംഭിച്ചു. മൂന്ന്​ മുതൽ അഞ്ച്​ തവണ വ​െര വെടിയുതിർത്തതായി പൂഞ്ചിലെ സീനിയർ സൂപ്രണ്ട്​ രമേഷ്​ അൻഗ്രാൽ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - Shots fired near BJP leader's residence in Jammu and Kashmir's Poonch, search ops on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.