സെറം ഇൻസ്​റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന്​ മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി

മുംബൈ: കോവിഡ്​ വാക്​സിൻ നിർമാണം നടത്തുന്ന പൂണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന്​ മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാർ. ഷോർട്ട്​ സർക്യൂട്ടാണ്​ തീപിടിത്തത്തിനുള്ള കാരണമെന്ന്​ അജിത്​ പവാർ വിശദീകരിച്ചു.

പൂണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ അഞ്ച്​ തൊഴിലാളികൾ മരിച്ചിരുന്നു. സ്ഥാപനത്തിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും നിലകളിലാണ്​ സംഭവം. പൂണെയിലെ ​പ്രത്യേക സാമ്പത്തിക മേഖലയിലാണ്​ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ പ്രവർത്തിച്ചിരുന്നത്​.

തീപിടിത്തം മൂലം ഏകദേശം 1000 കോടിയുടെ നഷ്​ടമുണ്ടായിട്ടുണ്ടെന്നാണ്​ കണക്കാക്കുന്നത്​. തീപിടിത്തം കോവിഡ്​ വാക്​സിൻ നിർമാണത്തെ ബാധിച്ചിട്ടില്ലെന്നാണ്​ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ അറിയിച്ചിരുന്നത്​.

Tags:    
News Summary - Short circuit caused fire at Serum Institute, no foul play: Deputy CM Ajit Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.