Posted On
date_range Updated On
date_range കാറ്റ് നിറക്കുന്നതിനിടെ ബുൾഡോസർ ടയർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു -VIDEO
ന്യൂഡൽഹി: ബുൾഡോസറിന്റെ ടയറിൽ കാറ്റ് നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. റായ്പൂരിലെ സിൽതാര ഇൻഡസ്ട്രിയൽ ഏരിയയിലെ വർക്ക് ഷോപ്പിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
സി.സി.ടി.വി കാമറയിൽ പതിഞ്ഞ സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രണ്ട് പേർ കൂറ്റൻ ടയറിൽ കാറ്റ് നിറക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തൊഴിലാളികളിൽ ഒരാൾ ടയറിനുമുകളിൽ ഇരുന്ന് പൈപ്പുമായി കാറ്റ് നിറക്കുമ്പോൾ മറ്റൊരാൾ വന്ന് ടയർ അമർത്തി പരിശോധിക്കുന്നുണ്ട്. ഇതിനിടെയാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ച രണ്ട് തൊഴിലാളികളും മധ്യപ്രദേശിലെ രേവ ജില്ലയിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.