Posted On
date_range Updated On
date_range ദ്രൗപതി മുർമുവിനെ പിന്തുണക്കണമെന്ന് ഉദ്ധവ് താക്കറെയോട് ശിവസേന എം.പിമാർ
മുംബൈ: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിനെ പിന്തുണക്കണമെന്ന് ഉദ്ധവ് താക്കറെയോട് ശിവസേന എം.പിമാർ. ഉദ്ധവ് താക്കറെ തിങ്കളാഴ്ച മുംബൈയിൽ വിളിച്ച യോഗത്തിൽ പങ്കെടുത്ത 16 എം.പിമാരാണ് ഈ ആവശ്യം ഉന്നയിച്ചത്. ദ്രൗപതി മുർമു ഒരു ആദിവാസി സ്ത്രീയാണെന്നും അതിനാൽ അവർക്ക് വോട്ട് ചെയ്യണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം താക്കറെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ ഉൾപ്പെടെ ആറ് എം.പിമാർ യോഗത്തിൽനിന്ന് വിട്ടുനിന്നു. ലോക്സഭയിൽ 19ഉം രാജ്യസഭയിൽ മൂന്നും എം.പിമാരാണ് പാർട്ടിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.