ഹാഥറസ്: യോഗിക്കെതിരെ പ്രതിഷേധം ശക്തമാക്കി ശിവസേന; മുംബൈ പൊലീസ്​ കേസെടുക്കണമെന്ന്​ ആവശ്യം

മുംബൈ: ഹാഥറസ് ബലാത്സംഗ കൊലയിൽ യോഗി ആദിത്യനാഥ്​ സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി ശിവസേന. കേസന്വേഷണത്തിൽ യു.പി പൊലീസ്​ പരാജയപ്പെട്ടുവെങ്കിൽ മുംബൈ പൊലീസ്​ അന്വേഷണം നടത്തുമെന്നും ശിവസേന നേതാവ്​ പറഞ്ഞു.

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്കെതിരായ പൊലീസ്​ അതിക്രമം ജനാധിപത്യത്തിന്​ നേരെയുണ്ടായ കൂട്ടബലാത്സംഗമാണെന്ന്​ ശിവസേന എം.പി സഞ്ജയ്​ റാവത്ത്​ പറഞ്ഞു. മുംബൈയിൽ നടിയുടെ അനധികൃത കെട്ടിടം പൊളിച്ച്​ നീക്കിയപ്പോൾ വലിയ വിമർശനമുന്നയിച്ചവർ യു.പിയിലുണ്ടായ സംഭവങ്ങളിൽ നിശബ്ദരാണെന്നും റാവത്ത്​ കുറ്റപ്പെടുത്തി.

മുംബൈ പൊലീസ്​ ഹാഥറസ്​ ബലാത്സംഗത്തിൽ കേസ്​ രജിസ്​റ്റർ ചെയ്ത്​ അന്വേഷണം നടത്തണമെന്ന്​ ശിവസേന എം.എൽ.എ പ്രതാപ്​ സാർനായിക്​ ആവശ്യപ്പെട്ടു. സുശാന്ത്​ സിങ്​ രജപുത്തിൻെറ മരണത്തിൽ ബിഹാർ പൊലീസ്​ മുംബൈയിലെത്തി അന്വേഷണം നടത്തിയത്​ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻെറ പരാമർശം.

Tags:    
News Summary - hiv Sena stings Yogi Adityanath over Hathras case, says let Mumbai cops probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.