ഗെയ്​ക്​വാദ്​ എയർ ഇന്ത്യ ടിക്കറ്റ്​ ബുക്ക്​ ചെയ്​തു; സഞ്ചരിച്ചത്​ രാജധാനിയിൽ

ന്യൂഡൽഹി: വിവാദത്തെ തുടർന്നുള്ള യാത്രാവിലക്ക് നീങ്ങിയ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദ് എയർ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്തു. തിങ്കളാഴ്ച പൂനെയിൽ നിന്ന് ഡൽഹിയിലേക്കാണ് ടിക്കറ്റ് എടുത്തത്. എന്നാൽ, ഗെയ്ക് വാദ് യാത്ര ചെയ്തത് ആഢംബര തീവണ്ടിയായ രാജധാനി എക്സ്പ്രസിൽ. വിമാന ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും എം.പി ഞായറാഴ്ച തന്നെ രാജധാനിയിൽ ഡൽഹിയിലേക്ക് തിരിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 7.40 ന് പൂണെയിൽ നിന്നും തിരിക്കുന്ന എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ് ക്ലാസ് ടിക്കറ്റാണ് ഗെയ്ക് വാദ് ബുക്ക് ചെയ്തിരുന്നത്.

മാർച്ച് 26 മുതൽ ആരംഭിച്ച സമ്മർ ഷെഡ്യൂൾ പ്രകാരം പുണെ–ഡൽഹി റൂട്ടിൽ ബിസിനസ് ക്ലാസ് സൗകര്യമുള്ള വിമാന സർവീസ് ആരംഭിച്ചിരുന്നതായി എയർ ഇന്ത്യ അതികൃതർ അറിയിച്ചു. ഇൗ വിമാനത്തിലാണ് ഗെയ്ക് വാദും ടിക്കറ്റ് എടുത്തിരുന്നത്.

ജീവനക്കാരനെ മർദിച്ച സംഭവത്തെ തുടർന്ന് എയർ ഇന്ത്യ ഗെയക്വാദിന് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ശിവസേന എം.പിമാരുടെ പ്രതിഷേധത്തിനും വ്യോമ മന്ത്രാലയത്തിൻെറ ഇടപെടലിനുമൊടുവിൽ വെള്ളിയാഴ്ചയാണ് എയർ ഇന്ത്യ യാത്രവിലക്ക് നീക്കിയത്.

Tags:    
News Summary - Shiv Sena MP Gaikwad Books Air India Ticket But Takes Rajdhani Instead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.