ന്യൂഡൽഹി: വസ്ത്രത്തിനു മുകളിൽ പൂണൂൽധരിച്ച രാഹുൽ ഗാന്ധി എന്ന ബ്രാഹ്മണൻ ശ്രീരാമനിൽ വിശ്വസിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കണമെന്ന് ബി.ജെ.പി ലോക് സഭാ എം.പി മീനാക്ഷി ലേഖി. വസ്ത്രത്തിനു മുകളിൽ പൂണുൽ ധരിക്കുന്ന ബ്രാഹ്മണനെ താൻ ആദ്യമായി കാണുകയാണെന്നും ലേഖി പറഞ്ഞു. നേരത്തെ, കോൺഗ്രസിെൻറ ഗുജറാത്ത് ഘടകം രാഹുലിെൻറ വസ്ത്രത്തിെൻറ മുകളിൽ പൂണൂൽ ദൃശ്യമായ ഫോേട്ടാ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. രാജീവ് ഗാന്ധിയുടെ മരണക്രിയകളിലും പ്രിയങ്കയുടെ കല്യാണത്തിനും പെങ്കക്കെുേമ്പാഴുള്ള രാഹുലിെൻറ ഫോേട്ടാകളായിരുന്നു ഇത്.
പുണൂൽ ധാരിയായ ബ്രാഹ്മണൻ ശിവഭക്തനാണെന്ന് അവകാശപ്പെടുന്നു. ശ്രീരാമനും ശിവഭക്തനായിരുന്നു. എന്നാൽ ശ്രീരാമൻ ജീവിച്ചിരുന്നിേട്ടയില്ല എന്ന നിലപാടിലാണ് കോൺഗ്രസ്. ശ്രീരാമൻ രാവണ നിഗ്രഹത്തിനായി ശ്രീലങ്കയിലേക്ക് നിർമിച്ച രാമസേതുവും ഇല്ലെന്നാണ് കോൺഗ്രസ് പറയുന്നത്. അതിനാൽ രാഹുൽ നയം വ്യക്തമാക്കണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.
2007ൽ യു.പി.എ സർക്കാറിെൻറ കാലത്ത് രാമസേതു സമുദ്രം ഷിപ്പിങ്ങ് കനാൽ പദ്ധതിയുമായി ബദ്ധപ്പെട്ട് പുരാവസ്തു വകുപ്പ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് രാമെൻറയും രാമസേതുവിെൻറയും നിലനിൽപ്പിനെ നിഷേധിച്ചിരുന്നത്. രാമനും രാമസേതുവും നിലനിന്നിരുന്നുവെന്നതിന് തെളിവില്ലെന്നായിരുന്നു സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നത്. വിവാദമായതിനെ തുടർന്ന് അത് പിന്നീട് പിൻവലിച്ച് പുതിയ സത്യവാങ്മൂലം നൽകിയിരുന്നു.
രാമക്ഷേത്ര നിർമാണത്തെ കുറിച്ചും രാഹുലിെൻറ അഭിപ്രായം അറിയാൻ ആഗ്രഹമുെണ്ടന്നും മീനാക്ഷി ലേഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.