Posted On
date_range Updated On
date_range ശിരാഹട്ടി; കർണ്ണാടകയുടെ വിജയ മണ്ഡലം
ബെംഗളൂരു: കർണ്ണാടകയിലെ ഗദക് ജില്ലയിലെ ശിരാഹട്ടി മണ്ഡലം സംസ്ഥാന തെരഞ്ഞെടുപ്പിൻെറ ഭാവി പ്രവചിക്കുന്ന മണ്ഡലമാണ്. ഏഴു നിയമസഭാ തെരഞ്ഞെടുപ്പിലും അഞ്ച് ലോക്സഭ തെരഞ്ഞെടുപ്പിലും ശിരാഹട്ടിയിൽ വിജയിച്ച പാർട്ടിയാണ് കർണ്ണാടകയിൽ ഭരണത്തിലെത്തിയത്.
അതുകൊണ്ടു തന്നെ ശിരാഹട്ടിയിലെ വിജയം സംസ്ഥാനമാകെ ഉറ്റു നോക്കുന്ന വിഷയമായി ഇതിനകം മാറിക്കഴിഞ്ഞു. ശിരാഹട്ടിയടങ്ങുന്ന മധ്യ കർണ്ണാടകയിൽ മുഖ്യമന്ത്രി സ്ഥാനാർഥികളെ മുൻനിർത്തി ഇരു മുന്നണികളും അവസാന വട്ട പ്രചരണത്തിന്റെ ചൂടിലാണ്.
ഭരണത്തിലെത്തിയ പാർട്ടിയെത്തന്നെ അഞ്ച് തവണ വിജയിപ്പിച്ച ഏൽബുർഖയും നാല് തവണ വിജയിച്ച ദെവാർഗിയും മധ്യ കർണ്ണാടകയിലുണ്ട്. 224 മണ്ഡലങ്ങളിലായി കർണ്ണാടകയിൽ മെയ് 12ന് തിരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.