ഏക്നാഥ് ഷിൻഡെയുടെ കസേരയിൽ മകൻ ശ്രീകാന്ത് ഷിൻഡെ; 'സൂപ്പർ സി.എം' എന്ന് ട്രോളി എൻ.സി.പി

മുംബൈ: മഹാരാഷ്ട്രയിൽ അധികാര മാറ്റത്തെ തുടർന്ന് ഭരണ, പ്രതിപക്ഷ ആരോപണങ്ങൾ ദിവസം തോറും ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും സർക്കാരും കടുത്ത വിമർശനം നേരിടുകയാണ്. എൻ.സി.പി വക്താവ് രവികാന്ത് വർപെ ട്വിറ്ററിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ഷിൻഡെയ്ക്കും സർക്കാരിനും തലവേദനയായിരിക്കുന്നത്. മുഖ്യമന്ത്രി കസേരയിൽ ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയിരിക്കുന്ന ചിത്രമാണ് രവികാന്ത് ട്വിറ്ററിൽ പങ്കുവെച്ചത്.

'സൂപ്പർ സി.എം' ആയ ശ്രീകാന്ത് ഷിൻഡെക്ക് ആശംസകൾ. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മകനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല. ജനാധിപത്യത്തെ കഴുത്തു ഞെരിച്ചു കൊല്ലുകയാണ്. എന്തൊരു രാജധർമ്മമാണ് ഇത്?- രവികാന്ത് വർപെ ചിത്രത്തോടൊപ്പം കുറിച്ചു.

വളരെ ഉത്തരവാദിത്വമുള്ള ഒരു വ്യക്തിയാണ് തനിക്ക് ഈ ഫോട്ടോ അയച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഓഫിസാണ് ഇത്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന സ്ഥലമാണതെന്നും എൻ.സി.പി വക്താവ് പറഞ്ഞു.

ഗണപതി മണ്ഡലും നവരാത്രി ഉത്സവവും ഒക്കെയായി തിരക്കിലായത് കൊണ്ടാകും നാട്ടിലെ ജനങ്ങളിലുള്ള ഉത്തരവാദിത്വം 'സൂപ്പർ സി.എം' ആയ മകന് നൽകിയത് എന്ന് തോന്നുന്നു എന്നും രവികാന്ത് വർപെ വിമർശിച്ചു.

Tags:    
News Summary - Shinde's son in his chair, NCP critcised him as 'Super CM'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.