Posted On
date_range Updated On
date_range ജുഡീഷ്യറി സമ്മർദത്തിലായില്ലെങ്കിൽ ഷിൻഡെ സർക്കാർ ഉടൻ വീഴും -സഞ്ജയ് റാവുത്ത്
നാസിക്ക്: മഹാരാഷ്ട്രയിൽ ഷിൻഡെ സർക്കാർ വെന്റിലേറ്ററിലാണെന്നും ഫെബ്രുവരിയോടെ താഴെ വീഴുമെന്നും ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് സഞ്ജയ് റാവുത്ത്. ജുഡീഷ്യറി സമ്മർദത്തിലായില്ലെങ്കിൽ ഷിൻഡെ വിഭാഗത്തിലെ 16 എം.എൽ.എമാർ അയോഗ്യരാക്കപ്പെടുമെന്നും റാവുത്ത് ശനിയാഴ്ച മുംബൈയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂണിൽ ശിവസേന നേതൃത്വത്തിലുള്ള മഹാവികാസ് അഗാഢി സർക്കാറിന്റെ വീഴ്ചക്കിടയാക്കിയ ശിവസേനയിലെ പിളർപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലവിലുള്ള കേസിനെ സൂചിപ്പിച്ചാണ് റാവുത്ത് ഇക്കാര്യം പറഞ്ഞത്. ഷിൻഡെ ക്യാമ്പിലെ 16 എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയടക്കം ജനുവരി 10ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.