കാമുകനൊപ്പം പോകാൻ മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ റായ്‌ഗഡിൽ കാമുകനോടൊപ്പം ജീവിക്കാൻ യുവതി മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു. മാർച്ച് 31 നായിരുന്നു സംഭവം.

അലിബാഗ് തെഹ്‌സിലിലെ കിഹിമിലെ വീട്ടിൽവെച്ച് ശീതൾ (25) തന്റെ മക്കളായ ആരാധ്യ(5 ), സാർത്ഥക്(3) എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അച്ഛനായ സദാനന്ദ് വീട്ടിൽ ഇല്ലാത്തപ്പോഴായിരുന്നു ശീതൾ മക്കളെ കൊന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ കട്ടിലിൽ തന്നെ കിടത്തി. സദാനന്ദ് വന്ന് അന്വേഷിച്ചപ്പോൾ മക്കൾ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും ശീതൾ പറഞ്ഞു. എന്നാൽ മക്കൾ എഴുന്നേൽക്കാത്തതിൽ സംശയം തോന്നിയ സദാനന്ദ് മക്കളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു.

തുടർന്ന് പൊലീസ് ശീതളിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്നും അയാളോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് മക്കളെ കൊന്നതെന്നും ശീതൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് ശീതളിനെ അറസ്റ്റ് ചെയ്തു.

Tags:    
News Summary - She strangled her children to go with her lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.