കോൺഗ്രസിൽ ചേരുമെന്ന് ബി.ജെ.പി എം.പി​ ശത്രുഘ്​നൻ സിൻഹ

ന്യൂഡൽഹി: ബി.ജെ.പി എം.പിയും സിനിമാതാരവുമായ ശത്രുഘ്​നൻ സിൻഹ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ് ​ച നടത്തി. രാഹുൽ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്​ച. താൻ ഉടൻ തന്നെ ​േകാൺഗ്രസിൽ ചേരുമെന്ന്​ ​കൂടിക്കാഴ് ​ചക്ക്​ ശേഷം അദ്ദേഹം വ്യക്തമാക്കി.

ഉടൻ തന്നെ കോൺഗ്രസിൽ ചേരും. നവരാത്രി സമയത്ത് ഞങ്ങൾ​ നിങ്ങൾക്ക്​ പോസിറ്റീവായ ഒരു വാർത്ത തരും. ഞാനിപ്പോൾ കോൺഗ്രസിൽ ചേരുന്നു എന്നതായിരിക്കും ആ വാർത്തയെന്നും സിൻഹയുടെ വാക്കുകൾ ഉദ്ധരിച്ച്​ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു.

ശത്രുഘ്​നൻ സിൻഹ ഏപ്രിൽ ആറിന്​ ഔപചാരികമായി കോൺഗ്രസിൽ ചേരുമെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ശക്തിസിൻഹ്​​ ഗൊഹിൽ ട്വീറ്റ്​ ചെയ്​തു.

പട്​ന സാഹിബ്​ ലോക്​സഭ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച്​​ രണ്ട്​ തവണ എം.പിയായ വ്യക്തിയാണ്​ ശത്രുഘ്​നൻ സിൻഹ. ബി.ജെ.പിയിൽ നിന്നുകൊണ്ട്​ തന്നെ മോദി സർക്കാറിനെ വിമർശിച്ച സിൻഹക്ക്​ ഇത്തവണ ബി.ജെ.പി സീറ്റ്​ നിഷേധിച്ചിര​ുന്നു.

ശത്രുഘ്​നൻ സിൻഹയുടെ സിറ്റിങ്​ സീറ്റിൽ ഇത്തവണ ബി.ജെ.പി മത്സരിപ്പിക്കുന്നത്​ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെയാണ്​. ഇൗ മണ്ഡലത്തിൽ നിന്ന്​ കോൺഗ്രസ്​ ടിക്കറ്റിൽ ശത്രുഘ്​നൻ സിൻഹ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.

Tags:    
News Summary - Shatrughan Sinha meets Rahul Gandhi, says will join Congress -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.