പുറത്താക്കപ്പെട്ട എം.പിമാർക്ക്​ പിന്തുണ; നിരാഹാര സമരവുമായി ശരദ്​ പവാർ

ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന്​ രാജ്യസഭയിൽ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാർക്ക്​ പിന്തുണയുമായി എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാർ. ​സസ്​പെൻഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​ ഐക്യദാൾഢ്യം പ്രഖ്യാപിച്ച്​ ഇന്ന്​ നിരാഹാര സമരം നടത്തു​മെന്ന്​ ശരദ്​ പവാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാർഷിക ബിൽ വോ​ട്ടെടുപ്പില്ലാതെ പാസാക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനമുയർത്തിയ ശരദ്​ പവാർ രാജ്യസഭയിൽ ഇത്തരത്തിൽ ഒരു ബിൽ പാസാക്കുന്നത്​ ഇതിന്​ മുമ്പ്​ കണ്ടിട്ടില്ലെന്ന് കൂട്ടിച്ചേർത്തു. എത്രയും പെ​െട്ടന്ന്​ ബില്ലുകൾ പാസാക്കുക എന്നതാണ്​ സർക്കാറി​െൻറ ആവശ്യം. പ്രതിപക്ഷ അംഗങ്ങൾക്ക്​ ​ബില്ല്​ സംബന്ധിച്ച്​ ചോദ്യങ്ങൾ ചോദിക്കാനുണ്ട്​.

എന്നാൽ ചർച്ചകളൊന്നും വേണ്ട എന്ന രീതിയിൽ അവർ ബിൽ പാസാക്കുകയാണ്​ ഉണ്ടായത്​. അഭിപ്രായം രേഖപ്പെടുത്തിയ അംഗങ്ങളെ സഭയിൽ നിന്ന്​ പുറത്താക്കുകയും ചെയ്​തു. രാജ്യസഭാ ഉപാധ്യക്ഷൻ നിയമങ്ങൾക്ക്​ മുൻഗണന നൽകിയില്ലെന്നും ശരദ്​ പവാർ പറഞ്ഞു.

രാഷ്​ട്രീയ പ്രതിയോഗികളെ നേരിടാൻ നികുതി നോട്ടീസ്​ അയക്കുക എന്ന അജണ്ടയാണ്​ കേന്ദ്രസർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും പവാർ വിമർശിച്ചു. മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ, മകനും മന്ത്രിയുമായ ആദിത്യ താക്കറെ, എൻ.സി.പി എം.പിയായ സുപ്രിയ സുലെ എന്നിവർക്ക്​ നോട്ടീസ്​ അയച്ചിട്ടുണ്ടെന്നും അ​ദ്ദേഹം വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.