ആര്യൻ കേസ്​; ഷാരൂഖിന്‍റെ മാനേജരെ രണ്ടാം തവണയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച്​ മുംബൈ പൊലീസ്​

മുംബൈ: ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മാനേജർ പൂജ ദദ്​ലാനിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച്​ മുംബൈ പൊലീസ്​. ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസിലെ കോഴയുമായി ബന്ധപ്പെട്ടാണ്​ ചോദ്യം ചെയ്യൽ.

ചോദ്യം ചെയ്യലിന്​ ഹാജരാകാൻ കൂടുതൽ സമയം പൂജ ആവശ്യപ്പെട്ടതായി പൊലീസ്​ പറഞ്ഞു. കേസിൽ ഹാജരാകാൻ​ പൂജക്ക്​ മൂന്നാമത്തെ സമൻസ്​ അയക്കും. ഇതുവരെ 20ഓളം പേരുടെ മൊഴി രേഖ​െപ്പടുത്തിയെന്നും പൊലീസ്​ പറഞ്ഞു.

തുടർച്ചയായ രണ്ടാംതവണയാണ്​ പൂജ ചോദ്യം ചെയ്യലിന്​ ഹാജരാകാത്തത്​. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ ഇത്തവണ​ വിട്ടുനിന്നത്​. മുംബൈ പൊലീസിനെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിലാണ് കോഴ ആരോപണത്തിൽ അന്വേഷണം​.

മുംബൈ തീരത്തെത്തിയ കോർഡെലിയ കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ട്​ ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാനെ ​മുംബൈ പൊലീസ്​ ഒക്​ടോബർ മൂന്നിന്​ അറസ്റ്റ്​ ചെയ്​തിരുന്നു. ആര്യനെ കൂടാതെ 20 പേരോളം പേർ കേസിൽ അറസ്റ്റിലായി. ആര്യനെ പുറത്തിറക്കാൻ പൂജ ദദ്​ലാനി 50ലക്ഷം രൂപ സാക്ഷികളിലൊരാളായ കെ.പി. ഗോസാവിക്ക്​ കൈമാറിയെന്ന സാം ഡിസൂസയുടെ വെളിപ്പെടുത്തലിലാണ്​ അന്വേഷണം. പണമിടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത്​​ സാം ഡിസൂസയാണെന്നും പറയുന്നു.

Tags:    
News Summary - Shahrukh Khans manager Pooja Dadlani summoned second time by Mumbai police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.