അമിത്​ ഷായുടെ വസതിയിലേക്ക്​ മാർച്ച്​: ശാഹീൻബാഗ്​ പ്രതിഷേധക്കാർക്ക്​ അനുമതിയില്ല

ന്യൂഡൽഹി: ശാഹീൻബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവർക്ക്​ ആഭ്യന്തര മന്ത്രി അമിത്​ ഷായുട െ വസതിയിലേക്ക്​ മാർച്ച്​ നടത്തുന്നതിന്​ അനുമതി നിഷേധിച്ചതായി റി​പ്പോർട്ട്​. ശനിയാഴ്​ച വൈകീട്ട്​ മൂന്ന്​ മണിക്കാണ്​ പ്രതിഷേധക്കാർ മാർച്ച്​ നടത്താൻ അനുമതി തേടിയത്​​. എന്നാൽ, മാർച്ചിന്​ ഡൽഹി പൊലീസ്​ അനുമതി നിഷേധിച്ചുവെന്നാണ്​ ഇന്ത്യ ടുഡേ റിപ്പോർട്ട്​ ചെയ്യുന്നത്​.

ഏകദേശം 5000 പേർ കാൽനടയായി അമിത്​ ഷായുടെ വസതിയിലേക്ക്​ പോകാനാണ്​ തീരുമാനിച്ചത്​​. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്​ ആരുമായും ചർച്ചയാവാമെന്ന അമിത്​ ഷായുടെ പ്രസ്​താവന പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ അദ്ദേഹത്തെ നേരിൽ കാണുമെന്ന്​ ശാഹീൻബാഗ്​ സമരക്കാർ പ്രഖ്യാപിച്ചത്​.

എന്നാൽ, എല്ലാവരും ഒരുമിച്ചായിരിക്കും അമിത്​ ഷായെ കാണുകയെന്നും ഇതിന്​ അനുമതി നൽകണമെന്നുമായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്​. എന്നാൽ, ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി പ്രതികരിച്ചിരുന്നില്ല.

Tags:    
News Summary - Shaheen Bagh protesters denied permission by Delhi Police-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.