Posted On
date_range Updated On
date_range ഷഫ ഉർ റഹ്മാന് അഞ്ച് ദിവസത്തെ കസ്റ്റഡി പരോൾ
ന്യൂഡൽഹി: 2020 ഫെബ്രുവരിയിലെ കലാപക്കേസ് പ്രതി ഷഫ ഉർ റഹ്മാന് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും പ്രചാരണം നടത്താനും ഡൽഹി കോടതി അഞ്ച് ദിവസത്തെ കസ്റ്റഡി പരോൾ അനുവദിച്ചു. സായുധ പൊലീസിന്റെ അകമ്പടിയോടെയാകും ഷഫ ഉർ റഹ്മാന്റെ സഞ്ചാരം.
എ.ഐ.എം.ഐ.എം ടിക്കറ്റിൽ മത്സരിക്കാൻ റഹ്മാൻ പരോളിന് ഹരജി നൽകിയിരുന്നു. പ്രതിദിനം സുരക്ഷാ ചെലവുകൾക്കായി 2.07 ലക്ഷം രൂപ കെട്ടിവെച്ചാൽ ജനുവരി 30 മുതൽ ഫെബ്രുവരി അഞ്ച് വരെ 12 മണിക്കൂർ പൊലീസ് സംരക്ഷണത്തിൽ റഹ്മാനെ വിട്ടയക്കാമെന്നാണ് നിർദേശം.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.