കോൾ സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഓൺലൈൻ സെക്സ് റാക്കറ്റ് പിടിയിൽ

മുംബൈ: കോൾ സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ ഓൺലൈൻ സെക്സ് റാക്കറ്റിന് മുംബൈയിൽ പിടിവീണു. കോൾ സെന്‍റർ ഉടമയെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. റാക്കറ്റിൽ അകപ്പെട്ട സ്ത്രീകളെയും വിദ്യാർഥിനികളെയും അടക്കം രക്ഷപ്പെടുത്തി.

ഏറെക്കാലമായി സെക്സ് റാക്കറ്റിന്‍റെ ഫോൺകോളുകൾ മുംബൈ ക്രൈം ബ്രാഞ്ച് നിരീക്ഷിക്കുന്നുണ്ടായിരുന്നു. റാക്കറ്റിന്‍റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിയിരുന്നത് കോൾ സെന്‍റർ വഴിയായിരുന്നു.

സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്തുന്നതിനായി വിശദ അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - Sex racket operating through call centre busted by crime branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.