താപനില 47 ഡിഗ്രി കടന്നു; വെന്തുരുകി ഡൽഹി, അഞ്ചുദിവസം റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: കടുത്ത ചൂടിൽ വെന്തുരുകി ഡൽഹി നഗരം. ചൊവ്വാഴ്ച 47.4 ഡിഗ്രി താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. താപനില ഉയർന്നതോടെ അഞ്ചുദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വേനലവധി പ്രഖ്യാപിച്ചിട്ടും അടക്കാത്ത സ്‌കൂളുകളോട് ഉടന്‍ തന്നെ കുട്ടികള്‍ക്ക് അവധി അനുവദിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഡൽഹി അതിർത്തി പ്രദേശങ്ങളിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. ഹരിയാനയോട് ചേർന്നുള്ള നജഫ്ഗഡിലാണ് ചൊവ്വാഴ്ച 47.4 ഡിഗ്രി താപനില രേഖപ്പെടുത്തിയത്.

ദക്ഷിണപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ 47.8 ഡിഗ്രി സെല്‍ഷ്യസ് രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂടാണ്. ഉഷ്ണതരംഗം തുടരുന്നതിനാല്‍ പകല്‍സമയത്ത് പരമാവധി വീടുകളില്‍ തന്നെ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദേശം നൽകി. 

Tags:    
News Summary - Severe Heatwave Conditions In Delhi, Rajasthan, Punjab, UP; Heavy Rainfall In South

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.