സ്കൂളിൽ വെച്ച് ഏഴ് വയസുകാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കി; പ്യൂൺ പിടിയിൽ

മുംബൈ: സ്കൂളിൽ വെച്ച് ഏഴ് വയസുകാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്യൂൺ അറസ്റ്റിൽ. മുംബൈയിലെ സാന്താക്രൂസ് ഏരിയയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ കുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഇയാൾ കസ്റ്റഡിയിലാണ്.

Tags:    
News Summary - Seven year old raped in school premises; Peon arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.