യു.പിയിൽ ഏഴ്​ വയസുകാരിക്ക്​ പീഡനം; പ്രതി അറസ്​റ്റിൽ

ലഖ്​നോ: ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അയൽവാസി അറസ്​റ്റിൽ. അംബേദ്​കർ നഗർ മിറാൻപൂർ സ്വദേശി അമൻ ആണ്​ അറസ്​റ്റിലായത്​.

കഴിഞ്ഞ തിങ്കളാഴ്​ചയായിരുന്നു കേസിനാസ്​പദമായ സംഭവം. പെൺകുട്ടിയെ അമൻ തൻെറ വീടിനട ുത്തുള്ള ഫാമിലേക്ക്​ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ വീട്ടിൽ തിര​ിച്ചെത്തിയ പെൺകുട്ടി രക്ഷിതാക്കളോട്​​ വിവരം പറഞ്ഞതോടെയാണ്​ സംഭവം പുറത്തറിയുന്നത്​.

ഉടനെ പെൺകുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസ്​ രജിസ്​റ്റർ ചെയ്​തതായും പ്രതിയെ അറസ്​റ്റ്​ ചെയ്​തതായും അഡീഷണൽ പൊലീസ്​ സൂപ്രണ്ട്​ അവനിഷ്​ കുമാർ മിശ്ര പറഞ്ഞു.

Tags:    
News Summary - seven year old girl sexually abused in uttar pradesh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.