Posted On
date_range Updated On
date_range മുസഫർനഗറിൽ ഏഴുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി
മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിൽ ഏഴുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. വെള്ളിയാഴ്ച്ചയാണ് സംഭവം. കുട്ടിയെ കാണാതായതോടെ കൂടുംബാംഗങ്ങൾ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്. രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരച്ചിലിനിടയിൽ വെള്ളിയാഴ്ച വൈകുന്നേരം ബുധന പൊലിസ് സ്റ്റേഷൻ പരിധിയിൽ ഒരു വീടിന്‍റെ മേൽക്കൂരയിൽ അബോധാവസ്ഥയിൽ രക്തസ്രാവം വന്ന് അവശയായ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 376 ഡി, പോക്സോ നിയമത്തിലെ വ്യവസ്ഥകൾ എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തെന്ന് സർക്കിൾ ഓഫീസർ ഗിരിജ ശങ്കർ ത്രിപാഠി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.