തെലങ്കാന ആരോഗ്യമന്ത്രിയുടെ ഓഫീസിലെ ഏഴുപേർക്ക്​ കോവിഡ്​

ഹൈദരാബാദ്​: തെലങ്കാന ആരോഗ്യമന്ത്രി എ​ഥേല രാജേന്ദ്രയുടെ ഓഫീസിലെ ഏഴു ജീവനക്കാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. മന്ത്രിയേയും പരിശോധനക്ക്​ വിധേയനാക്കിയെങ്കിലും അദ്ദേഹത്തി​െൻറ ഫലം നെഗറ്റീവാണ്​.

ഗൺമാൻമാർ, ഓഫീസ്​ അറ്റൻഡർമാർ, മന്ത്രിയുടെ പേഴ്​സണൽ അസിസ്​റ്റൻറ്​ എന്നിവർക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. കോവിഡ്​ പോസിറ്റീവായ ഏഴുപേർക്കും രോഗലക്ഷണങ്ങളില്ല. ഇവരെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്​.

മന്ത്രിയുടെ ഡ്രൈവറിന്​ കോവിഡ്​ സ്ഥിരീകരിച്ചതോടെയാണ്​ ഓഫീസിലെ മറ്റ്​ ജീവനക്കാരിലും പരിശോധന നടത്തിയത്​.

നേരത്തെ തെലങ്കാന തൊഴിൽ മന്ത്രി മല്ല റെഡ്​ഢി, ധനമന്ത്രി ഹരീഷ്​ റാവു, ആഭ്യന്തര മന്ത്രി മഹമ്മൂദ്​ അലി എന്നിവർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗമുക്തരാവുകയും ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.