യു.പിയിൽ അഭയകേന്ദ്രത്തിലെ ഗർഭിണികളായ ​അഞ്ചുകുട്ടികൾക്ക്​ കോവിഡ്​

കാൺപൂർ: ഉത്തർ പ്രദേശിലെ അഭയ ​കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത ഗർഭിണികളായ കുട്ടികൾക്ക്​ കോവിഡ്​. ഗർഭിണികളായ ഏഴു പെൺകുട്ടികളിൽ അഞ്ചുപേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചതെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ ദിനേശ്​ കുമാർ പി. പറഞ്ഞു.

വിവിധ ഇടങ്ങളിൽനിന്ന്​ രക്ഷപ്പെടുത്തി സ്വരൂപ്​ നഗറിലെ അഭയകേന്ദ്രത്തിൽ എത്തിക്കു​േമ്പാൾ ഇവർ ഗർഭിണികളായിരുന്നു. ആഗ്ര, കനൗജ്​, എട്ടാ, ഫിറോസാബാദ്​, കാൺപൂർ എന്നിവിടങ്ങളിൽനിന്നാണ്​ ഇവരെ ആറുമാസം മുമ്പ്​ ​അഭയ കേന്ദ്രത്തിലെത്തിച്ചത്​. ഇവിടെ എത്തിക്കു​േമ്പാൾ ഇവർ രണ്ടുമാസം ഗർഭിണികളായിരുന്നു. ഇവരിൽ അഞ്ചുപേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. പെൺകുട്ടികളിൽ ഒരാൾക്ക്​ എച്ച്​.​െഎ.വി പോസിറ്റീവും ഒരാൾക്ക്​ ഹെപ്പറ്റൈറ്റിസ്​ സിയും സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഹാലറ്റ്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു.

കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോവിഡ്​ രോഗികളുമായി രണ്ടുപെൺകുട്ടികൾ സമ്പർക്കം പുലർ​ത്തിയതിനെ തുടർന്നായിരുന്നു ആദ്യം അഭയകേന്ദ്രത്തിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. അഭയകേന്ദ്രത്തിലെ 57 പേർക്കാണ്​ ഒരാഴ്​ചക്കിടെ കോവിഡ്​ ബാധിച്ചത്​. ഇവരെല്ലാവരും നിരീക്ഷണത്തിലാണ്​. രോഗം സ്​ഥിരീകരിച്ച ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. അഭയകേന്ദ്രം തിങ്കളാഴ്​ച അണുവിമുക്തമാക്കും. 

Tags:    
News Summary - Seven Minors in UP Shelter Home Found Covid Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.