Posted On
date_range Updated On
date_range ഹിമാചലിൽ പിക്അപ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു
ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മാണ്ഡി- നേർ ചൗക് ഹൈവേയിൽ ഖരത് പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട പിക്അപ് സുകേതി ഖാദ് അരുവിയിലേക്ക് മറിയുകയായിരുന്നു.
പുലർച്ചെ മൂന്ന് മണിക്കാണ് അപകടം. ഏഴ് പേർസംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലുധിയാനയിൽ നിന്ന് നേർ ചൗക്കിലേക്ക് വന്ന ബിഹാറി തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.
ദാരുണ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.