പട്ന/റാഞ്ചി: പരമ്പരാഗത ഛഠ് ഉത്സവത്തിനിടെ ബിഹാറിലും ഛത്തിസ്ഗഢിലുമായി മൂന്നു വ്യത്യസ്ത സംഭവങ്ങളിലായി ഏഴു പേർ മരിച്ചു. ബിഹാറിൽ മതിലിടിഞ്ഞ് രണ്ടു സ്ത്രീകളും തിക്കിലും തിരക്കിലുംപെട്ട് രണ്ടു കുട്ടികളുമാണ് മരിച്ചത്. ഛത്തിസ്ഗഢിൽ കിണറ്റിൽ വീണ് രണ്ടു സഹോദരികളും കുളത്തിൽ വീണ് യുവാവുമാണ് മരിച്ചത്.
ബിഹാറിലെ സമസ്തിപുർ ജില്ലയിലെ ബദ്ഗോൺ ഗ്രാമത്തിലെ കാളിക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 6.30ഓടെയാണ് മതിലിടിഞ്ഞ് ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവരുടെ ദേഹത്തേക്കു വീണത്. ഒൗറംഗാബാദ് ജില്ലയിലെ ഭോജ്പുരിലെ ദിയോ സൂര്യക്ഷേത്രത്തിലാണ് രണ്ടാമത്തെ ദുരന്തമുണ്ടായത്. ഇവിടെ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ബേബി (ഏഴ്), പ്രിൻസ്കുമാർ (നാല്) എന്നീ കുട്ടികളാണ് മരിച്ചത്.
ഛത്തിസ്ഗഢിലെ പലമാവ് ജില്ലയിലെ കൊറിയാദിഹ് ഗ്രാമത്തിലാണ് 20കാരികളായ ഇരട്ട സഹോദരിമാർ ചടങ്ങുകൾക്കു മുമ്പായി കുളിക്കാനായി ബംഗ നദീതീരത്ത് നിർമിച്ച കിണറ്റിൽ വീണു മരിച്ചത്. മറ്റൊരു സംഭവത്തിൽ ഗീരിദി ജില്ലയിലെ ദെൻഗാദി ഗ്രാമത്തിൽ സൂര്യവന്ദനത്തിനിടെ കുളത്തിൽ വീണ് ഒരാൾ മരിച്ചു.
നാലുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിെൻറ സമാപനമായിരുന്നു ഞായറാഴ്ച. സമാപന ദിവസം ഗംഗാ നദീതീരത്തുനിന്ന് ഉദയസൂര്യനെ വന്ദിക്കുന്ന ചടങ്ങിനിടയിലാണ് ദുരന്തങ്ങളുണ്ടായത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.