ബംഗളൂരു: റിട്ട. എയര്‍ഫോഴ്‌സ് പൈലറ്റും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തില്‍ വീട്ടിു സഹായിയായ യുവാവ് അറസ്റ്റില്‍. ജോഗീന്ദര്‍ കുമാര്‍ യാദവ് (23) എന്നയാളാണ് അറസ്റ്റിലായത്. രഘുരാജന്‍ (70), ഭാര്യ ആശ (63) എന്നിവരാണ് കൊല്ലപ്പെട്ടത്.
നഗരപ്രാന്തത്തിലെ ബിദാദിക്ക് സമീപത്തെ ഈഗിള്‍ടണിലെ വില്ലയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ഡല്‍ഹിയില്‍നിന്ന് മക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ലഭിക്കാതായതോടെയാണ് ഇരുവരുടെയും മരണം പുറത്തറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു ദമ്പതികള്‍. വീട്ടിലെ നായ്ക്കളെയും പൂന്തോട്ടവും പരിപാലിക്കുന്ന ജോലിയായിരുന്നു ജോഗീന്ദറിന്റേത്. സംഭവത്തിന് ശേഷം ഇയാളെ കാണാതായിരുന്നു. ഇതോടെയാണ് പൊലീസിന് സംശയം തോന്നിയത്.
ബിഹാര്‍ സ്വദേശിയായ ഇയാള്‍ ഏഴ് വര്‍ഷമായി നഗരത്തിലുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
ഹാമ്മര്‍ കൊണ്ട് തലക്കടിച്ചാണ് കൊല നടത്തിയത്. 56,000 രൂപ കൈക്കലാക്കിയ ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ തിരയുമ്പോള്‍ വീട്ടിലെ കാവല്‍ക്കാരന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കി ഉടന്‍ കടന്നുകളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.