സേവനത്തിലില്ലാത്ത ദിനങ്ങളുടെ സീനിയോറിറ്റി അവകാശപ്പെടാനാകില്ല -സുപ്രീംകോടതി

ന്യൂഡൽഹി: ജീവനക്കാരൻ സേവനം ചെയ്യാത്ത ദിവസങ്ങളുടെ സീനിയോറിറ്റി അവകാശപ്പെടാനാകില്ലെന്ന്​ സുപ്രീംകോടതി. ജീവനക്കാര​െൻറ മുൻകാല പ്രാബല്യത്തോടെയുള്ള സീനിയോറിറ്റി അവകാശവാദം ചോദ്യം ചെയ്​ത്​ ബീഹാർ സർക്കാർ നൽകിയ ഹരജി പരിഗണിക്കവെയാണ്​ പരമോന്നത കോടതിയുടെ പരാമർശം.

കോടതി നിർദ്ദേശിക്കുകയോ ബാധകമായ ചട്ടങ്ങൾ വ്യക്തമായി നൽകുകയോ ചെയ്തില്ലെങ്കിൽ മുൻകാല സീനിയോറിറ്റി അനുവദിക്കരുതെന്നും, മുമ്പ് സേവനത്തിൽ പ്രവേശിച്ച മറ്റുള്ളവരെ ഇത് ബാധിക്കുമെന്നും ഓർമ്മിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്​റ്റിസ്​ ആർ. സുഭാഷ്​ റെഡ്ഡി, ജസ്​റ്റിസ്​ ഋഷികേശ്​ റോയ്​ എന്നിവരടങ്ങിയ ബെഞ്ചി​േൻറതാണ്​ പരാമർശം. പിതാവ്​ മരിച്ചതിനെ തുടർന്ന്​ ആശ്രിത നിയമനം ലഭിച്ച വ്യക്​തിയുടെ കേസിലാണ്​ സംസ്​ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്​.

Tags:    
News Summary - Seniority of non-service days cannot be claimed -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.