യോഗ ചെയ്യുന്നതിനിടെ തലയിടിച്ച് വീണു; ഓസ്കാർ ഫെർണാണ്ടസ് ഗുരുതരാവസ്ഥയിൽ

മംഗളൂരു: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. ഓസ്കാർ ഫെർണാണ്ടസിന് യോഗ ചെയ്യുന്നതിനിടെ വീണു പരിക്കേറ്റു. ഇദ്ദേഹത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച യോഗ ചെയ്യുന്നതിനിടെ അദ്ദേഹം വീട്ടിനുള്ളിൽ തെന്നിവീണിരുന്നു. വീണ് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിറ്റേന്ന് ഡയാലിസിസിനായി ആശുപത്രിയിൽ എത്തിയപ്പോൾ അദ്ദേഹം തന്നെ ഇക്കാര്യം ഡോക്ടർമാരെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശേോധനയിൽ തലയിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തുകയായിരുന്നു.

അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. എന്നാൽ വൃക്കരോഗങ്ങൾ അടക്കം അലട്ടുന്നതിനാൽ ശസ്ത്രക്രിയ നടത്തുന്നതിൽ ഡോക്ടർമാർക്ക് ആശങ്കയുണ്ട്. 

Tags:    
News Summary - Senior Congress Leader Oscar Fernandes Admitted To Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.